Oneindia Mobile
New Videos here on ur Mozilla -Get them!
കൊച്ചിയില്‍ താമസിച്ചത് റാണ തന്നെ
ഞായര്‍, നവംബര്‍ 15, 2009, 12:50 [IST]



Terrorists
കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ താമസിച്ച് ലഷ്‌കര്‍ ഭീകരന്‍ തഹാവൂര്‍ ഹുസൈന്‍ റാണതന്നെയാണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

ഇയാള്‍ എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായിട്ടാണ് കൊച്ചിയില്‍ വന്നത്. വിദേശ റിക്രൂട്ട്‌മെന്റിനെക്കുറിച്ച് പത്രത്തില്‍ പരസ്യം കൊടുത്തത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

കൊച്ചിയില്‍ വച്ച് ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ ആരൊക്കെയായി ബന്ധപ്പെട്ടുവന്ന വിവരം ഉടന്‍ ലഭ്യമാകും.

2008 നവംബര്‍ 16,17 തിയതികളിലാണ് കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലുള്ള താജ് റെസിഡന്‍സിയില്‍ റാണ താമസിച്ചത്. വിദേശികളുടെ താമസം സംബന്ധിച്ച് ഹോട്ടല്‍ അധികൃതര്‍ പൊലീസിന് കൈമാറിയ വിവരങ്ങളില്‍ നിന്നും ഇക്കാര്യം പുറത്തറിഞ്ഞത്.

റാണ പാകിസ്താന്‍ വംശജനാണെന്നും കാനഡിയില്‍ സ്ഥിരതാമസക്കാരനാണെന്നുമാണ് ഹോട്ടലില്‍നിന്നും കൊടുത്ത ഫോമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു ഇംഗ്ലീഷ് പത്രത്തിലായിരുന്നു ഇയാള്‍ പരസ്യം നല്‍കിയത്. ഇതില്‍ ഫസ്റ്റ് വേള്‍ഡ് എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് എന്നാണ് സ്ഥാപനത്തിന്റെ പേര് കാണിച്ചിരിക്കുന്നത്.

ഇയാളുടെ കണ്‍സള്‍ട്ടന്റ് എന്ന നിലിയലാണ് കൂട്ടാളിയായ ഹെഡ്‌ലി പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചതെന്ന് എഫ്ബിഐ കോടതിയെ ധരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.