Oneindia Mobile
സൈലന്റ് വാലിക്ക് 25 വയസ്സ്
ഞായര്‍, നവംബര്‍ 15, 2009, 12:31 [IST]



Silent Valley
പാലക്കാട്: സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചിട്ട് ഞായറാഴ്ച 25 വര്‍ഷം തികഞ്ഞു.

1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. തൊട്ടടുത്ത വര്‍ഷം രാജീവ് ഗാന്ധി ഉദ്യാനം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

സൈലന്റ് വാലിയില്‍ ജല വൈദ്യുതി പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങിയപ്പോള്‍ കാടിന്റെ സംരക്ഷണത്തിനായി ഒരു ജനത മുഴുവന്‍ നടത്തിയ സമരത്തിന് കാല്‍ നൂറ്റാണ്ട് തികയുന്നു.

രാജ്യത്ത് ഏറ്റവും മികച്ച ജൈവ വൈവിധ്യങ്ങളുള്ളത് സൈലന്റ് വാലിയിലാണന്നാണ് കരുതപ്പെടുന്നത്. പക്ഷെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും രണ്ടു വര്‍ഷം മുമ്പാണ് സൈലന്റ് വാലിക്ക് ചുറ്റുമുള്ള പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിച്ചത്.

89.52 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയും 148 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണും ഉള്‍പ്പടെ 237 കിലോമീറ്ററാണ് സൈലന്റ് വാലിയുടെ ഇന്നത്തെ വിസ്തൃതി.

നവംബര്‍ 21, 22 തീയതികളിലായി മുണ്ടൂരിലും മുക്കാലിയിലുമായാണ് രജതജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.



»Home  »Malayalam  »News  »Movies  »Font Help  »Sitemap 

© Greynium Information Technologies Pvt. Ltd.