Oneindia Mobile
New Videos here on ur Mozilla -Get them!
മെഡിക്കല്‍ കോളെജുകള്‍ റഫറല്‍ ആക്കി
ഞായര്‍, നവംബര്‍ 15, 2009, 10:46 [IST]



Doctor
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജിലും എസ്എടി ആശുപത്രിയിലും ഞായറാഴ്ച മുതല്‍ റഫറല്‍ സംവിധാനം കര്‍ശനമാക്കുന്നു.

മറ്റു ആശുപത്രികളില്‍ നിന്നും ഇവിടേക്ക് റഫര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാകും ചികില്‍സ. അത്യാഹിത വിഭാഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തില്ല. അതേസമയം നിലവിലുള്ള ലോക്കല്‍ ഒ.പി സംവിധാനവും തുടരും.

മെഡിക്കല്‍ കോളജിനു സമീപം താമസിക്കുന്നവര്‍ക്ക് ലോക്കല്‍ ഒ.പി സംവിധാനം വഴി മെഡിക്കല്‍ കോളജില്‍ നിന്നും ചികില്‍സ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇവര്‍ റേഷന്‍കാര്‍ഡ് , പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് അതുമല്ലെങ്കില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ കത്ത് ഇവയിലേതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.

അടുത്ത വര്‍ഷം ജനുവരിയോടെ റഫറല്‍ സംവിധാനം പൂര്‍ണതോതിലാക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

മെഡിക്കല്‍ അക്കാദമിക്‌ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക്‌ കൂടൂതല്‍ വിദഗ്‌ധ സേവനം ലഭ്യമാക്കുന്നതിനുമാണ്‌ ഈ സംവിധാനം.

ഏതു തട്ടിലുള്ള ആസ്​പത്രികളിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ഡോക്ടര്‍മാര്‍ക്കും വിദഗ്ദ്ധ ചികിത്സയ്ക്ക് രോഗികളെ റഫര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അറിയിച്ചു. ജില്ലാ-താലൂക്ക് ആസ്​പത്രികളില്‍ നിന്നും മാത്രമേ റഫര്‍ ചെയ്യാവൂ എന്ന് നിബന്ധനയില്ല.

എന്നാല്‍ താലൂക്ക്‌, ജില്ലാ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിനു മുന്‍പ്‌ ഇത്തരം സംവിധാനം ഏറപ്പെടുത്തിയത്‌ രോഗികളെ കൂടുതല്‍ വലയ്‌ക്കുമെന്നാണ്‌ സൂചന.

സംസ്‌ഥാനത്ത്‌ മെഡിക്കല്‍ കോളജ്‌ മുതല്‍ പ്രാഥമിക ഹെല്‍ത്ത്‌ സെന്റര്‍ വരെയുള്ള ആശുപത്രികളില്‍ 700 ഓളം ഡോക്‌ടര്‍മാരുടെ കുറവാണ്‌ ഇപ്പോള്‍ അനുഭവപ്പെടുന്നത്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.