ചൊവ്വ, നവംബര്‍ 10, 2009, 15:46 [IST]
ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിച്ചിവരുന്നുവെന്നാണ് എല്ലാ ഭാഗത്തുനിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇത്തരം പ്രവണതകള്‍ കുട്ടികളുടെ മനസ്സില്‍പ്പോലും വളര്‍ത്തുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ ഗയിമുകളും വ്യാപകമാകുന്നു. പെണ്‍കുട്ടികളെ വസ്ത്രമുരിയുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള കളികളാണ് ഇന്ത്യയില്‍ പ്രചരിക്കുന്നത്.
ജപ്പാനില്‍ നിന്നുള്ള റേപ്പ് ഗയിമുകളാണ് മാനഭംഗത്തെ വിനോദമായി ചിത്രീകരിച്ച് ലൈംഗിക വൈകൃതങ്ങളുടെ ലോകത്തേക്ക് കൗമാരക്കാരെയും യാവാക്കളെയും സ്വാഗതം ചെയ്യുന്നത്.
തോക്കുപോലുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കുന്ന ആക്രമണോത്സുകമായ കമ്പ്യൂട്ടര്‍ ഗയിമുകള്‍ കൗമാരക്കാരില്‍ ഉണ്ടാക്കിയേക്കാവന്ന മാനസിക വൈകല്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ലൈംഗിക വൈകൃതങ്ങളുമായി ഗെയിമുകള്‍ എത്തിയിരിക്കുന്നത്.
ഒരു അമ്മയെയും അവരുടെ രണ്ട് പെണ്‍കുട്ടികളെയും തീവണ്ടിയിലും പാര്‍ക്കിലും വിശ്രമമുറിയിലും മാനഭംഗപ്പെടുത്തി പകപോക്കുന്ന തരത്തിലുള്ള കളികളാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. സ്‌പെഷ്യല്‍ ഇഫക്ടോടെയാണ് ഈ റേപ് പ്ലേ തയ്യാറാക്കിയിരിക്കുന്നത്.
ഇവയുടെ വ്യാജ പകര്‍പ്പുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കള്ളക്കടത്ത് വഴിയോ ഓണ്‍ലൈന്‍ ഷോപ്പിങ് വഴിയോ ആയിരിക്കണം ഇതിന്റെ വ്യാജ പകര്‍പ്പുകള്‍ വിപണിയിലെത്തിയത്.
ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആമസോണ്‍ ഡോട്ട് കോം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റുകള്‍ റേപ്പ് പ്ലേയുടെ വില്‍പന ജൂണ്‍ മാസത്തില്‍ പിന്‍വലിച്ചിരുന്നു.