Oneindia Mobile
Photo Gallery on ur Mozilla!
വിഎസ് രാജിവച്ച് ജനവിധി തേടണം: ചെന്നിത്തല
ചൊവ്വ, നവംബര്‍ 10, 2009, 11:24 [IST]



Ramesh Chennithala
ദില്ലി: എല്‍ഡിഎഫ് സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.

യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സംഘടനാ ശേഷി വിളിച്ചോതുന്നതാണ് ഈ വിജയം. സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ജനവിധി തേടണം- ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം.

സോണിയയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനോട് ജനങ്ങള്‍ക്കുള്ള പ്രതിപത്തിയാണ് അടുത്തകാലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.