Oneindia Mobile
New Videos here on ur Mozilla -Get them!
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം
ചൊവ്വ, നവംബര്‍ 10, 2009, 10:58 [IST]



തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ചു. കണ്ണൂരില്‍ എപി അബ്ദുള്ളക്കുട്ടി, ആലപ്പുഴയില്‍ എഎ ഷുക്കൂര്‍, എറണാകുളത്ത് ഡൊമനിക് പ്രസന്റേഷന്‍ എന്നിവരാണ്‌ വിജയിച്ചത്.

കണ്ണൂരില്‍ സിപിഎമ്മിലെ ജയരാജനെ 12043 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് അബ്ദുള്ളക്കുട്ടി മലര്‍ത്തിയടിച്ചത്. എറണാകുളത്ത് പിഎന്‍ സീനുലാലിനെ 8630വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡൊമനിക് പ്രസന്റേഷന്‍ കീഴടക്കിയപ്പോള്‍ ആലപ്പുഴയില്‍ എഎ ഷുക്കൂര്‍ സിപിഐയുടെ കൃഷ്ണ പ്രസാദിന് മേല്‍ 4729 വോട്ടിന്റെ മേല്‍ക്കൈ നേടി.

സിറ്റിങ് എംഎല്‍എമാരായ കെ.സി.വേണുഗോപാല്‍(ആലപ്പുഴ), കെ.സുധാകരന്‍(കണ്ണൂര്‍), കെവി തോമസ് (എറണാകുളം) എന്നിവര്‍ ലോക്‌സഭയിലേക്ക് ജയിച്ചതോടെയാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പരമ്പരാഗത സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തിയെന്ന് പറയാമെങ്കിലും എല്‍ഡിഎഫിന് കനത്ത തിരിച്ചടി തന്നെയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. രാജ്യശ്രദ്ധയാകര്‍ഷിച്ച കണ്ണൂരിലെ രാഷ്ട്രീയ പോരാട്ടത്തില്‍ എപി അബ്ദുല്ലക്കുട്ടി തന്റെ ഗുരുവും സിപിഎമ്മിന്റൈ ശക്തനായ നേതാവുമായ എംവി ജയരാജനെ പരാജയപ്പെടുത്തിയത് സിപിഎമ്മിനെ ഏറെക്കാലം വേട്ടയാടുമെന്നുറപ്പാണ്. ആലപ്പുഴയില്‍ കഴിഞ്ഞ തവണ പതിനാറായിരത്തിലേറെ ഉണ്ടായിരുന്ന യുഡിഎഫിന്റെ ഭൂരിപക്ഷം അയ്യായിരത്തിലേക്ക് താഴ്ത്താന്‍ കഴിഞ്ഞെവെന്നത് മാത്രമാണ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആശ്വാസമേകുന്ന ഏക ഘടകം.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.