Oneindia Mobile
Super Song Lyrics Directory- Get here!
ഐഡാ ചുഴലിക്കാറ്റ്: എല്‍ സാല്‍വഡോറില്‍ 100 മരണം
തിങ്കള്‍, നവംബര്‍ 9, 2009, 10:53 [IST]



സാന്‍ സാല്‍വഡോര്‍: കരീബിയന്‍ തീരത്ത് ആഞ്ഞുവീശിയ ഐഡാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ നൂറിലധികം പേര്‍ മരിച്ചു. ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് രാജ്യത്ത് കെടുതി വിതച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 60 ഓളം പേരെ കാണാതിയിട്ടുണ്ട്. 7,000 പേര്‍ ഭവനരഹിതരായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ദുരന്തം കണക്കിലെടുത്ത് എല്‍ സാല്‍വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന നദികളെല്ലാംകരകവിഞ്ഞൊഴുകുകയാണ്. വീടുകളും വാഹനങ്ങളും ഒലിച്ചു പോയി. ഒട്ടേറെ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മണ്ണിടിച്ചിലില്‍ ദേശീയപാതകള്‍ തകര്‍ന്നതോടെ ചില ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അയല്‍ രാജ്യമായെ മെക്‌സിക്കോയിലെ ഉള്‍പ്പെടെ മേഖലയിലെ രണ്ട് ലക്ഷത്തോളം പേരെ ദുരന്തം ബാധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.