Oneindia Mobile
Super Song Lyrics Directory- Get here!
ഡൊമനിക്കിനെതിരെ ശോഭയുടെ പരാതി
ശനി, നവംബര്‍ 7, 2009, 13:56 [IST]



കൊച്ചി: പോളിങ് ദിനത്തിലും പരാതികളും ആരോപണങ്ങള്‍ക്കും കുറവില്ല. തനിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ക്രിസ്ത്യന്‍ സഭ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന ഡൊമനിക് പ്രസന്റേഷന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചു.

ക്രിസ്ത്യന്‍ സമുദായം മാത്രം വോട്ട് ചെയ്താല്‍ പോലും താന്‍ വിജയിക്കുമെന്ന രീതിയിലുള്ള ധാര്‍ഷ്ഠ്യം ഡൊമനിക്ക് പ്രസന്റേഷന്റെ വാക്കുകളിലുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എറണാകുളത്തെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ ഇത് തള്ളിക്കളയും. കോണ്‍ഗ്രസ് എന്‍ഡിഎഫുമായി സഖ്യത്തിലാണെന്നും അവര്‍ കുറ്റപ്പെടുത്തി.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.