Oneindia Mobile
Super Song Lyrics Directory- Get here!
സ്വര്‍ണവില വീണ്ടും കൂടി; പവന് 12,400രൂപ
ശനി, നവംബര്‍ 7, 2009, 12:06 [IST]



Gold
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പവന് 12,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 1,550 രൂപയാണ് വില.

വ്യാഴാഴ്ച പവന് 12,360 രൂപയായിരുന്നു വില, വെള്ളിയാഴ്ച ഇതില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയിലും വില കൂടുകയായിരുന്നു.

ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് വെള്ളിയാഴ്ച വ്യാപാരത്തിനിടെ 1,100 ഡോളര്‍ കടന്നു. 1,101,42 വരെയാണ് വില ഉയര്‍ന്നത്. ഇനിയും വില ഉയരുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.

ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതാണ് വില ഉയരാന്‍ കാരണമായത്.

വിദേശനാണ്യശേഖരത്തിന്റെ നഷ്ടസാധ്യത കുറക്കുന്നതിന്റെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത്.

ഒരു വര്‍ഷത്തിനുള്ളില്‍ 403.3 ടണ്‍ സ്വര്‍ണം വില്‍ക്കാനാണ് ഐഎംഎഫ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതില്‍ നല്ലൊരു പങ്കും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ വിറ്റുപോവുകയാണുണ്ടായത്.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.