Oneindia Mobile
New Videos here on ur Mozilla -Get them!
ദലൈ ലാമയുടെ സന്ദര്‍ശനത്തിന് യുഎസ് പിന്തുണ
വെള്ളി, നവംബര്‍ 6, 2009, 16:34 [IST]



ദില്ലി: ഒരു പ്രമുഖ മതമേധാവിയെന്ന നിലയ്ക്ക് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ യാത്ര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് യുഎസ്. ഒരു ആത്മാചാര്യന്‍ എന്ന നിലയില്‍ എവിടെ വേണമെങ്കിലും ലാമയ്ക്ക്് സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന യുഎസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി മരിയ ഒറ്റേറോ പറഞ്ഞു.

അരുണാചലിലെ താവാങ് സന്യാസ കേന്ദ്രം സന്ദര്‍ശിയ്ക്കാനുള്ള ദലൈ ലാമയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ചൈനീസ് നിലപാടിനോട് പ്രതികരിയ്ക്കുകയായിരുന്നു മരിയ.

ടിബറ്റന്‍ ജനതയുടെ വക്താവായിത്തന്നെയാണ് ദലൈ ലാമ അറിയപ്പെടുന്നത്. പ്രസിഡന്റ് ബറാക് ഒബാമ ഈ മാസം ചൈന സന്ദര്‍ശിച്ചേക്കുമെന്നും ചൈനീസ് രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ ടിബറ്റ് വിഷയമായിരിക്കും. എന്നാല്‍ ചര്‍ച്ചകളില്‍ എന്ത് നിലപാടായിരിക്കും യുഎസ് സ്വീകരിയ്ക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി.

ബരാക്ക് ഒബാമ വളരെയധികം ആദരിയ്ക്കുന്ന വ്യക്തിയാണ് ലാമ. ഈ വര്‍ഷാവസാനം ഒബാമ ദലൈ ലാമയുമായി കൂടിക്കാഴച നടത്തുന്നുണ്ടെന്നും എന്നാല്‍ തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും മരിയ പറഞ്ഞു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.