വെള്ളി, നവംബര്‍ 6, 2009, 16:08 [IST]
കോഴിക്കോട്: കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണിയുമായി തനിക്ക് അഭിപ്രായഭിന്നതകള്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്‍റണി മൌനം വെടിയാന്‍ തന്റേടം കാണിക്കണമെന്ന് താന്‍ പറഞ്ഞത് സ്‌നേഹപൂര്‍വ്വമാണ്. ആന്‍റണിയുമായി യാതൊരുവിധ അഭിപ്രായഭിന്നതയില്ല. പ്രശ്നം വിവാദമാക്കേണ്ട കാര്യവുമില്ല- മുല്ലപ്പള്ളി വ്യക്തമാക്കി.
തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മൌനം പാലിക്കുന്നത് ആന്‍റണി നിര്‍ത്തണമെന്ന് ചൊവ്വാഴ്‌ച കോഴിക്കോട് വെച്ച് നടന്ന പാര്‍ട്ടി യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞിരുന്നു.
അത്തരക്കാരോട് പാര്‍ട്ടി വിട്ടുപോകാന്‍ പറയാനുള്ള തന്‍റേടം ആന്‍റണി കാണിക്കണം. അതോടെ കോണ്‍ഗ്രസിനെ ശുദ്ധികരിക്കാന്‍ കഴിയുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്.