Oneindia Mobile
Super Song Lyrics Directory- Get here!
കേന്ദ്ര സേന ബൂത്തില്‍ തന്നെ: തിര കമ്മീഷന്‍
വെള്ളി, നവംബര്‍ 6, 2009, 15:42 [IST]



ദില്ലി: ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കേന്ദ്ര സേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. കേന്ദ്ര സേന ബാരക്കിലല്ല, മറിച്ച് പോളിങ് ബൂത്തുകള്‍ക്ക് കാവല്‍ നില്‍ക്കുക തന്നെ ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നവീന്‍ ചാവ്‍ല ദില്ലിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേന്ദ്രസേനയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തന്നെ സേന പ്രവര്‍ത്തിയ്ക്കും. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായ നടപടിയല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതാത് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെടുന്ന നിരീക്ഷകര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സേനയെ നിയോഗിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സേനയെ നിയോഗിക്കുന്നതെങ്കിലും ഒരിയ്ക്കല്‍ വിന്യസിച്ചു കഴിഞ്ഞാല്‍ സേന പൂര്‍ണമായും കമ്മീഷന്റെ നിയന്ത്രണത്തിലായിരിക്കും. ഇതിന് പുറമെ സംസ്ഥാന പൊലീസും കമ്മീഷന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് നവീന്‍ ചാവ്‍ല വ്യക്തമാക്കുന്നു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.