Oneindia Mobile
Super Song Lyrics Directory- Get here!
കള്ളുഷാപ്പുകള്‍ ഒന്നാം തീയതി തുറക്കാം
വെള്ളി, നവംബര്‍ 6, 2009, 13:12 [IST]



ദില്ലി: കളളുഷാപ്പുകള്‍ ഒന്നാം തീയതി തുറക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരും കളളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരും കളളുചെത്ത് തൊഴിലാളി അസോസിയേഷനും നല്‍കിയ ഹര്‍ജിയിലാണ് വിധി.

ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ടിഎന്‍ പ്രതാപന്‍ എംഎല്‍എ അടക്കമുളള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

കളളുഷാപ്പുകള്‍ ഒന്നാം തീയതികളില്‍ അടച്ചിടുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. അതേ സമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യശാലകള്‍ ഒന്നാം തീയതി അടിച്ചിരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ല.

ഒന്നാംതീയതി കളളുഷാപ്പുകള്‍ തുറക്കുന്നത് അബ്കാരി നിയമത്തിലെ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ടിഎന്‍ പ്രതാപന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.