Oneindia Mobile
Photo Gallery on ur Mozilla!
അമ്പൂരിയില്‍ ചങ്ങാടം മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ച
ചൊവ്വ, നവംബര്‍ 3, 2009, 12:24 [IST]



തിരുവനന്തപുരം: കാട്ടാക്കട അമ്പൂരിയില്‍ ചങ്ങാടം മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ചു. അമ്പൂരി സെന്റ്‌ തോമസ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥി സജോ തോമസ്‌(10) ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന സജോയുടെ അനുജത്തിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

അമ്പൂരി കൂന്നാനിക്കല്‍ കാരിക്കുഴിയില്‍ വീട്ടില്‍ ജോയിയുടെ മകനാണ്‌ സജോ തോമസ്‌. സഹോദരി സജുമോള്‍ക്കൊപ്പം സ്‌കൂളിലേക്ക്‌ നെയ്യാര്‍ഡാമിന്‌ കുറുകെ കയറില്‍ വലിച്ചുകെട്ടിയിരുന്ന ചങ്ങാടത്തില്‍ പോകവേയാണ്‌ അപകടം. ചങ്ങാടത്തിന്റെ ഒരഗ്രത്തില്‍ കുടുങ്ങിയ കയറിന്റെ കുരുക്കഴിക്കാന്‍ അങ്ങോട്ട്‌ നീങ്ങിയ സജോ, കുരുക്ക്‌ പെട്ടന്നഴിഞ്ഞ്‌ ചങ്ങാടം മുന്നോട്ടാഞ്ഞപ്പോള്‍ തടാകത്തിന്റെ ആഴമേറിയ ഭാഗത്ത്‌ വീഴുകയായിരുന്നു.

ചങ്ങാടത്തില്‍ ഗര്‍ഭിണിയായ യുവതിയുമുണ്ടായിരുന്നു. ഇവരെയും രക്ഷപ്പെടുത്തി. അഗ്നിശമനസേനയും പൊലീസും സംഭവസ്‌ഥലത്തെത്തി. നാട്ടുകാരാണ്‌ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.