Oneindia Mobile
New Videos here on ur Mozilla -Get them!
അഭയ കേസ്: ജോമോനെതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കി
ചൊവ്വ, നവംബര്‍ 3, 2009, 10:20 [IST]



കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ വാദം കേള്‍ക്കുന്നതിനിടെ ഹര്‍ജിക്കാരനായിരുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാരുടേതാണ് ഉത്തരവ്.

സിസ്റ്റര്‍ അഭയയുടെ ആന്തരാവയവ പരിശോധന റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ചീഫ് കെമിസ്റ്റ് ആര്‍ ഗീത, അനലിസ്റ്റ് ചിത്ര എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോമോന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഹര്‍ജി പരിഗണിയ്ക്കുന്ന അവസരത്തിലാണ് മജിസ്‌ട്രേറ്റിന്റെ പരാമര്‍ശമുണ്ടായത്.

പരാമര്‍ശം പിന്‍വലിക്കാന്‍ സാക്ഷികളെ വിസ്തരിക്കാന്‍ ജോമോന് അവസരം കൊടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.