Oneindia Mobile
New Videos here on ur Mozilla -Get them!
റാവല്‍പിണ്ടിയില്‍ സ്‌ഫോടനം; 10 മരണം
തിങ്കള്‍, നവംബര്‍ 2, 2009, 12:21 [IST]



റാവല്‍പിണ്ടി: പാകിസ്‌താന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള ഭീകരാക്രമണങ്ങള്‍ തുടരുന്നു. റാവല്‍പിണ്ടിയിലെ ഗാരിസണ്‍ പട്ടണത്തില്‍ തിങ്കളാഴ്‌ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

പാക്‌്‌ സൈനികാസ്ഥാനത്തിന്‌ സമീപത്തുള്ള മാള്‍ റോഡില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഷാലിമാര്‍ ഹോട്ടലിന്‌ സമീപം രാവിലെ 10.40നാണ്‌ സ്‌ഫോടനമുണ്ടായത്‌.സ്‌ഫോടകവസ്‌തുക്കളുമായി വന്ന കാറാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. സ്‌ഫോടനത്തില്‍ ഷാലിമാര്‍ ഹോട്ടലിന്‌ സാരമായ കേടുപാടുകള്‍ പറ്റി. ചാവേര്‍ ആക്രമണമാണ്‌ നടന്നതെന്ന്‌ സൂചനകളുണ്ട്‌. സുരക്ഷാ സൈനികര്‍ അപകടസ്ഥലം വളഞ്ഞിരിയ്‌ക്കുകയാണ്‌.


അതീവ സുരക്ഷാ മേഖലയായ ഗാരിസണിലുണ്ടായ സ്‌ഫോടനം പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്‌. തെക്കന്‍ വസീറിസ്ഥാനില്‍ പാക്‌ സൈന്യം താലിബാനെതിരെ പോരാട്ടം ആരംഭിച്ചത്‌ മുതല്‍ പാക്‌ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ പതിവായിരിക്കുകയാണ്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.