Oneindia Mobile
New Videos here on ur Mozilla -Get them!
സിപിഐയുടെ നോട്ടം വര്‍ഗീയവോട്ടില്‍: മദനി
തിങ്കള്‍, നവംബര്‍ 2, 2009, 12:16 [IST]



ആലപ്പുഴ: പിഡിപിയെ ആക്ഷേപിച്ചാല്‍ സംഘപരിവാറിന്റേതുള്‍പ്പെടെയുള്ള വര്‍ഗീയ വോട്ടുകള്‍ തട്ടിയെടുക്കാമെന്നുള്ള സിപിഐയുടെ മോഹം വിലപ്പോകില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി.

പിഡിപി സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ആലപ്പുഴയില്‍ ഞായറാഴ്ച സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ പരാജയം ഉറപ്പിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍ കണ്ണൂര്‍, എറണാകുളം മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കരുതെന്ന ദുഷ്ടലാക്കാണ് കെഇ ഇസ്മയിലിന്റെയും സികെ ചന്ദ്രപ്പന്റെയും പ്രസ്താവനക്കു പിന്നിലെ വികാരം- മദനി ആരോപിച്ചു.

സിപിഐയുടെ പ്രവൃത്തി ഇടതുപക്ഷ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് പിഡിപി മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ജനങ്ങളില്‍ എത്തിക്കണമെന്നും ഇസ്മയില്‍ പിഡിപിയുടെ വേദിയില്‍ പറഞ്ഞതിന് തെളിവുണ്ട്. ഇടതുമുന്നണിയെ തകര്‍ക്കാനാണ് സിപിഐ ശ്രമിക്കുന്നത്- മദനി കുറ്റപ്പെടുത്തി.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.