Oneindia Mobile
Photo Gallery!
ഗണേശിന് ജയരാജന്റെ ഭാര്യ വക്കീല്‍നോട്ടീസ് അയച്ചു
തിങ്കള്‍, നവംബര്‍ 2, 2009, 11:24 [IST]



കണ്ണൂര്‍: മുന്‍മന്ത്രിയും ചലച്ചിത്രതാരവുമായ കെബി ഗണേശ് കുമാറിനതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്റെ ഭാര്യ വക്കീല്‍ നോട്ടീസ് അയച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് ഗേണശ് യുഡിഎഫ് യോഗങ്ങളില്‍ സംസാരിച്ചുവെന്ന് കാണിച്ചാണ് പികെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചത്.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാതെ ഉദ്യോഗവും വീട്ടുകാര്യവുമായി കഴിയുന്ന തന്നെ ഗണേശ് പൊതുജനമധ്യത്തില്‍ പര്യമായി അധിക്ഷേപിച്ചുപ്രസംഗിച്ചുവെന്നാണ് ഇന്ദിരയുടെ ആരോപണം.

ഗണേഷ് തന്നെ അധിക്ഷേപിച്ച കാര്യം മാധ്യമങ്ങളിലൂടെ ജനങ്ങള്‍ മുഴുവന്‍ അറിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. സുദിനം, വീക്ഷണം തുടങ്ങിയ പത്രങ്ങള്‍ ഗണേശിന്റെ പ്രസംഗം തനിക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രണ്ടു ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പുപറഞ്ഞ് വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ ക്രിമിനലായും സിവിലായും നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

ഇപി ജയരാജന്റെ ഭാര്യ ധരിക്കുന്ന സാരിയുടെ വിലയെക്കുറിച്ച് ഗണേശ് പ്രസംഗിച്ചതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഡ്വക്കേറ്റ് ബി.പി ശശീന്ദ്രന്‍ മുഖേനയാണ് ഇന്ദിര വക്കീല്‍ നോട്ടീസ് അച്ചത്.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.