Oneindia Mobile
New Videos here on ur Mozilla -Get them!
സഹോദരങ്ങളെ നക്സലുകള്‍ കൊലപ്പെടുത്തി
തിങ്കള്‍, നവംബര്‍ 2, 2009, 11:13 [IST]



റായ്‍പൂര്‍ : ഛത്തീസ്‍ഗഢിലെ ധന്‍വാഡില്‍ മാവോയിസ്റ്റുകള്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി. ആവശ്യപ്പെട്ട ധനം നല്‍കാത്തതിനാലാണ് സഹോദരങ്ങളായ മൂന്ന് പേരെ വെടിവെച്ചു കൊന്നത്. കഴിഞ്ഞ മാസം ഇരുപതിന് മാവോയിസ്റ്റുകള്‍ ഇവരുടെ വീട്ടിലെത്തി പത്ത് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പണം നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചു. ഈ വൈരാഗ്യത്തിലാണ് മാവോയിസ്റ്റുകള്‍ സംഘം ചേര്‍ന്നെത്തി ഇവരെ കൊലപ്പെടുത്തിയത്. അതിനിടെ ഛത്തീസ്‍ഗഢില്‍ നിന്ന് നക്സല്‍ പ്രവര്‍ത്തനങ്ങള്‍ തുടച്ച് നീക്കുമെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു. സംസ്ഥാനത്ത് ഭീകരവാദത്തിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്നും സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നക്സലിസം മൂലം വികസനപ്രവര്‍ത്തനങ്ങള്‍ എത്താത്ത പ്രദേശങ്ങളില്‍ വികസനമെത്തിയ്ക്കും. ഏറെ പ്രകൃതി വിഭവങ്ങള്‍ നിറഞ്ഞ സംസ്ഥാനത്തെ യുവാക്കളുടെ സൃഷ്ടിപരമായ ഇടപെടല്‍ വഴി കൂടുതല്‍ വികസനോന്മുഖമാക്കിത്തീര്‍ക്കുമെന്നും രമണ്‍ സിങ് പറഞ്ഞു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.