Oneindia Mobile
New Videos here on ur Mozilla -Get them!
അടിസ്ഥാന വികസനം ക്യാബിനറ്റ്‌ കമ്മിറ്റി രൂപീകരിച്ചു
ശനി, ജൂലൈ 11, 2009, 13:11 [IST]



ദില്ലി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതി (ക്യാബിനറ്റ്‌ കമ്മറ്റി ഓണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍) രൂപീകരിച്ചു. 12 അംഗങ്ങളാണ്‌ സമിതിയില്‍ ഉള്ളത്‌. അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‌കുന്നതിനാലാണ്‌ പ്രത്യേക കാബിനറ്റ്‌ കമ്മറ്റി രൂപീകരിച്ചതെന്ന്‌ സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു

150 കോടി രൂപയ്‌ക്ക്‌ മുകളില്‍ വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച്‌ ഊര്‍ജ്ജ പദ്ധതികള്‍, റെയില്‍വേ, ദേശീയ പാതകള്‍, തുറമുഖങ്ങള്‍, വിമാനത്താവളം, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ജലസേചനം, ഭവന നിര്‍മാണം നഗര വികസനം, ചേരി നിര്‍മ്മാര്‍ജനം എന്നിവയ്‌ക്ക്‌ അംഗീകാരം നല്‍കുക ഈ കമ്മറ്റിയായിരിക്കും. അടിസ്ഥാന സൗകര്യമേഖലയിലേയ്‌കക്‌ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുളള നയങ്ങള്‍ പുതിയ സമിതി കൈക്കൊളളും.

ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേഖ്‌ സിങ്‌ അലുവാലിയ, പ്രിഥ്വി രാജ്‌ ചൗഹാന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായിരിക്കും.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.