Oneindia Mobile
Super Song Lyrics Directory- Get here!
ജാക്‌സന്‍ മരിച്ചത്‌ മരുന്നിന്റെ അമിതോപയോഗം മൂലം
ശനി, ജൂലൈ 11, 2009, 12:40 [IST]



ലോസ്‌ ആഞ്ചല്‍സ്‌: പോപ്‌ രാജാവ്‌ മൈക്കിള്‍ ജാക്‌സന്റെ മരണം വേദനസംഹാരികളുടെ അമിത ഉപയോഗം മൂലമാണെന്ന്‌ സ്ഥിരീകരിച്ചതായി ദി സണ്‍ റിപ്പോര്‍ട്ടു ചെയ്‌തു. ശരീരത്തിലെ വിഷാംശങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ ടോക്‌സിക്കോളജി പരിശോധനയുടെ പ്രാഥമിക ഫലം ഇത്‌ തെളിയിക്കുന്നതായി സണ്‍ ടാബ്ലോയിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വേദനസംഹാരികളായ ഡെമറോളും മെത്തഡോണും മരണസമയത്ത്‌ ജാക്‌സന്റെ ശരീരത്തില്‍ അമിതമായ അളവില്‍ ഉണ്ടായിരുന്നു. ലോസ്‌ ആഞ്ചല്‍സ്‌ കൗണ്ടി ഓഫീസില്‍ സമര്‍പ്പിച്ച പ്രാഥമിക ഫോറന്‍സിക്‌ പരിശോധന റിപ്പോര്‍ട്ടിലാണ്‌ ഈ കാര്യങ്ങള്‍ വ്യക്തമാകുന്നത്‌.

ഹെറോയിനോളം അപകടകാരിയാണ്‌ മെത്തഡോണ്‍, ഏതൊരാളുടേയും മരണത്തിനിടയാക്കുന്ന വിധത്തില്‍ അപകടകരമായ അളവില്‍ ജാക്‌സന്റെ ശരീരത്തില്‍ ഈ മരുന്നുകള്‍ അടങ്ങിയിരുന്നു. വേദനസംഹാരികളുടെ അമിത ഉപയോഗമാണ്‌ ജാക്‌സന്റെ മരണത്തിനിടയാക്കിയതെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ശരിവെയ്‌ക്കുന്നതാണ്‌ ഫോറന്‍സിക്ക്‌ പരിശോധനഫലങ്ങളെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.