Oneindia Mobile
Super Song Lyrics Directory- Get here!
തീവ്രവാദം: പാക്‌ ആത്മാര്‍ത്ഥത കാണിയ്‌ക്കണം
ശനി, ജൂലൈ 11, 2009, 11:12 [IST]



ദില്ലി: പാക്‌ മണ്ണിലിരുന്ന ഇന്ത്യക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന ഭീകര്‍ക്കെതിരെ പാകിസ്ഥാന്‍ സന്ധിയില്ലാത്ത നടപടികള്‍ സ്വീകരിച്ചേ മതിയാകുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു. ഇറ്റലിയില്‍ ജി-8 ഉച്ചകോടിയ്‌ക്ക്‌ ശേഷം ദില്ലിയിലേക്ക്‌ മടങ്ങവെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാകിസ്ഥാനുമായി നല്ല ബന്ധമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. എന്നാല്‍ അത്‌ സാദ്ധ്യമാകണമെങ്കില്‍ പാകിസ്ഥാന്‍ മണ്ണില്‍ നിന്ന്‌ ഇന്ത്യയ്‌ക്കു നേരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തിയേ മതിയാകു. അതിന്‌ പാകിസ്ഥാന്‍ വിശ്വസീനയവും, പ്രകടവുമായ നടപടികള്‍ സ്വീകരിക്കണം- പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത ആഴ്‌ച ഈജിപ്‌തില്‍ നടക്കുന്ന നാം ഉച്ചകോടിയില്‍ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുമെന്നും സിങ്‌ വ്യക്തമാക്കി.

മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഭാവിയില്‍ അവരുടെ മണ്ണില്‍ വെച്ച്‌ ഇത്തരം ആക്രമങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുകയില്ലെന്ന്‌ ഉറപ്പ്‌ നല്‍കാനും പാകിസ്‌താന്‍ തയ്യാറാകണം. ഗിലാനിയുമായുള്ള ചര്‍ച്ച താന്‍ ഏറെ പ്രതീക്ഷയോടാണ്‌ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.