Oneindia Mobile
New Videos here on ur Mozilla -Get them!
താലിബാന്‍ ആക്രമണം 6 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
ശനി, ജൂലൈ 11, 2009, 10:09 [IST]



കാബൂള്‍: അഫ്‌ഗാനിലെ ഇന്ത്യന്‍ നിര്‍മാണ കമ്പനിയ്‌ക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ്‌ ഇന്ത്യക്കാരുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി അഫ്‌ഗാനിലെ പക്‌തി പ്രവിശ്യയിലാണ്‌ താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന്‌ പാകിസ്ഥാന്‍ ഡോണ്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ആക്രമണത്തില്‍ 20 പേര്‍ക്ക്‌ പറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്‌. മരിച്ചവരില്‍ മറ്റുള്ളവര്‍ അമേരിക്കക്കാരും, ആഫ്രിക്കക്കാരുമാണ്‌. അക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്‌.

അമേരിക്കന്‍ കമ്പനിയുടെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയ്‌ക്കു നേരെയാണ്‌ ആക്രമണം നടന്നത്‌. ഖോസ്റ്റിനും പകിതയ്‌ക്കും ഇടയില്‍ റോഡ്‌ നിര്‍മ്മാണം നടത്തിക്കൊണ്ടിരുന്ന കമ്പനി ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ്‌ ആക്രമണം നടത്തിയതെന്ന്‌ താലിബാന്റെ വക്താക്കളെ ഉദ്ധരിച്ചുകൊണ്ട്‌ ടിവി ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.