Oneindia Mobile
New Videos here on ur Mozilla -Get them!
മുല്ലപ്പെരിയാറിന്റെ സുരക്ഷയില്‍ ആശങ്ക
ശനി, ജൂലൈ 11, 2009, 9:49 [IST]



ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ആയുസ്സും ആശങ്കയുണ്ടാക്കുന്നതാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച തര്‍ക്കം ഇരു സംസ്ഥാനങ്ങളും ചര്‍ച്ചചെയ്‌ത്‌ പരിഹാരിക്കണമെന്ന്‌ നിര്‍ദേശിച്ച കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ചര്‍ച്ചയ്‌ക്ക്‌ കേന്ദ്രം മുന്‍കൈയെടുക്കുമെന്നും അറിയിച്ചു.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്‌. ആരുടെയെങ്കിലും കൂടി നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാറിന്‌ ആവില്ല. അണക്കെട്ടിനെ കുറിച്ച്‌ ഇരു സംസ്ഥാനങ്ങള്‍ക്കും സ്വന്തമായ കാഴ്‌ചപ്പാടുകളുണ്ട്‌. ഇരു കൂട്ടരും ആ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

കുടിവെള്ളം കിട്ടില്ലെന്നാണ്‌ തമിഴ്‌നാട്‌ പരാതി, അണക്കെട്ട്‌ സുരക്ഷിതമല്ലെന്ന്‌ കേരളവും. അണക്കെട്ടിന്റെ സുരക്ഷ ആശങ്കാജനകമാണ്‌. അണക്കെട്ടിന്റെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളും പരിഗണിക്കണം. സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്‌ത്‌ രണ്ടുകൂട്ടരും സ്വീകാര്യമായ വഴി കണ്ടെത്തണം.

പ്രശ്‌നം സംബന്ധിച്ച്‌ കേരള മുഖ്യമന്ത്രി അയച്ച കത്തുകിട്ടി. സംസ്ഥാന ജലസേചന മന്ത്രി നേരില്‍ കണ്ട്‌ ചര്‍ച്ച നടത്തുകയും ചെയ്‌തു. കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരെ ഇതിനായി പാര്‍ലമെന്റ്‌ സമ്മേളനം കഴിഞ്ഞാല്‍ ഉടനെതന്നെ ദില്ലിയ്‌ക്ക്‌ ക്ഷണിക്കും. പ്രശ്‌നത്തിന്‌ പരിഹാരം കാണാനാകുമെന്നാണ്‌ പ്രതീക്ഷ പവര്‍ കുമാര്‍ ബന്‍സാല്‍ പറഞ്ഞു.

ഇതാദ്യമായാണ്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇത്ര തുറന്ന നിലപാടെടുക്കുന്നത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രശ്‌നത്തില്‍ ഇക്കാലം വരെയുള്ള കേരളത്തിന്റെ നിലപാടിന്‌ അനുകൂലമായ പ്രസ്‌താവനയാണിത്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.