Oneindia Mobile
New Videos here on ur Mozilla -Get them!
എറണാകുളം കലക്ട്രേറ്റില്‍ സ്‌ഫോടനം
വെള്ളി, ജൂലൈ 10, 2009, 15:44 [IST]



കൊച്ചി: എറണാകുളം കളക്ട്രേറ്റിന്റെ അഞ്ചാം നിലയില്‍ ശക്തിയേറിയ സ്‌ഫോടനം. ചാക്കിലുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കളാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ കരുതുന്നു. സ്ഫോടക വസ്തു എങ്ങനെയാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിനായി പോലീസ് നായയെ കൊണ്ടുവന്നിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ ജില്ലാ കലക്ടര്‍ എം ബീനയടക്കം ഒട്ടേറെ ഉദ്യോഗസ്ഥര്‍ കളക്ട്രേറ്റിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പോലീസ്‌ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്‌. കലക്ട്രേറ്റ്‌ കെട്ടിടത്തിന്‌ കേടുപാടുകളില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍ സംഭവസ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.