Oneindia Mobile
Super Song Lyrics Directory- Get here!
മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന്‌
ശനി, ജൂണ്‍ 27, 2009, 10:32 [IST]



ലോസ്‌ ആഞ്ചല്‍സ്‌: പോപ്പ്‌ രാജാവ്‌ മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന്‌ റിപ്പോര്‍ട്ട്‌. ജാക്‌സന്റെ മരണത്തില്‍ സംശയിക്കപ്പെടേണ്ടതൊന്നും നടന്നിട്ടില്ലെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ മരണകാരണം വ്യക്തമാകണമെങ്കില്‍ ടോക്‌സിക്കോളജി പരിശോധനകള്‍ വേണ്ടി വരുമെന്ന്‌ ലോസ്‌ ആഞ്ചല്‍സിലെ കൗണ്ടി കോറോണേഴ്‌സ്‌ ഓഫീസ്‌ അറിയിച്ചു. ഇതിന്‌ നാലു മുതല്‍ ആറാഴ്‌ചയോളം സമയമെടുത്തേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

നൃത്തത്തിനിടയിലെ പരിക്കുകളും പിരിമുറുക്കങ്ങളും പരിഹരിയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന ഔഷധങ്ങളുടെ പാര്‍ശ്വ ഫലങ്ങളാണ്‌ മരണ കാരണമെന്നു ജാക്‌സന്റെ കുടുംബവക്കീല്‍ ബ്രയാന്‍ ഓക്‌സ്‌മാന്റെ വെള്ളിയാഴ്‌ച അഭിപ്രായപ്പെട്ടിരുന്നു. ഇത്‌ പിന്നീട്‌ വിവാദമാകുകയായിരുന്നു.

വേദികളില്‍ നിന്നു വിട്ടു നിന്ന കാലത്തും ജാക്‌സന്‍ വൈദ്യ നിര്‍ദേശപ്രകാരമാണെങ്കില്‍ കൂടി ഇത്തരം ഔഷധങ്ങളെ ആശ്രയിച്ചിരുന്നു. ഇക്കാര്യത്തില്‍, ആരെയും കുറ്റപ്പെടുത്താനില്ലെന്നു ബ്രയാന്‍ പറഞ്ഞു. അതിനിടെ മൈക്കല്‍ ജാക്‌സനെ ചികിത്സിച്ചിരുന്ന ഡോക്‌ടറെ കാണാതായത്‌ കൂടുതല്‍ ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.