Oneindia Mobile
അഭയ: സിഡി കണ്ടത്താന്‍ ഹര്‍ജി
Monday, January 5, 2009, 14:28 [IST]



കൊച്ചി: അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച യഥാര്‍ത്ഥ സിഡി കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ അഭയയുടെ പിതാവ്‌ തോമസ്‌ സിജെഎം കോടതിയില്‍ ഹര്‍ജി നല്‌കി.

നാര്‍ക്കോ പരിശോധന നടന്ന ബാംഗ്ലൂരിലെ ഫോറന്‍സിക്‌ ലാബും പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയയാക്കിയ ഡോ. മാലിനിയുടെ വസതിയും പരിശോധിച്ച്‌ സിഡി കണ്ടെത്തണമെന്നാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌.

പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ച്‌ കൊണ്ട്‌ ജസ്‌റ്റിസ്‌ കെ. ഹേമ നടത്തിയ വിധി പ്രസ്‌താവനയില്‍ നാര്‍ക്കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന്‌ നിരീക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ ഹര്‍ജി നല്‌കിയതെന്ന്‌‌ തോമസ്‌ വ്യക്തമാക്കി.

ഹൈക്കോടതി നിരീക്ഷണം ബാംഗ്ലൂരിലെ ഫോറന്‍സിക്‌ ലാബ്‌ അധികൃതര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഹൈക്കോടതി പരാമര്‍ശം മാറ്റിക്കിട്ടാന്‍ നിയമനടപടി സ്വീകരിയ്‌ക്കാനും ലാബ്‌ അധികൃതര്‍ ആലോചിയ്‌ക്കുന്നുണ്ട്‌.



»Home  »Malayalam  »News  »Movies  »Font Help  »Sitemap 

© Greynium Information Technologies Pvt. Ltd.