Oneindia Mobile
Photo Gallery!
സിബിഐയ്ക്ക് ലഭിച്ചത് ഒരു സിഡി തന്നെ
Tuesday, August 26 2008

കൊച്ചി: അഭയ കേസില്‍ തെറ്റിദ്ധരിപ്പിയ്‌ക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതിന്റെ ഒരു സിഡി മാത്രമാണ്‌ ലഭിച്ചതെന്ന രേഖ കോടതിയ്‌ക്ക്‌ സമര്‍പ്പിച്ചു കൊണ്ടാണ്‌ തങ്ങള്‍ ശരിയാണെന്ന്‌ സിബിഐ കോടതിയെ അറിയിച്ചിട്ടുള്ളത്‌.

ബാംഗ്ലൂരിലുള്ള സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബില്‍ നിന്ന്‌ ലഭിച്ച കത്താണ്‌ സിബിഐ കള്ളം പറയുകയാണെന്ന്‌ ജസ്റ്റിസ്‌ രാംകുമാര്‍ വാക്കാല്‍ പരാമര്‍ശം നടത്തിയ ദിവസം തന്നെ സിബിഐ ഹാജരാക്കിയത്‌.

പരിശോധനാ റിപ്പോര്‍ട്ടിനൊപ്പം ഒരു സിഡി മാത്രമേയുള്ളുവെന്ന്‌ നാര്‍ക്കോ പരിശോധന നടത്തിയ ഡോ. മലാനിയുടെ കവറിംഗ്‌ ലെറ്ററാണ്‌ സിബിഐ സമര്‍പ്പിച്ചിരിയ്‌ക്കുന്നത്‌.

നാര്‍ക്കോ പരിശോധന നടന്ന്‌ ഒരു മാസത്തിന്‌ ശേഷമാണ്‌ റിപ്പോര്‍ട്ടും സിഡിയും തങ്ങള്‍ക്ക്‌ ലഭിച്ചതെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു.

കൃത്രിമത്വം കാണിച്ചത്‌ ലാബിലാകാമെന്ന സംശയവും സിബിഐ ഉന്നയിച്ചിട്ടുണ്ട്‌. നേരത്തെ സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സിഡികളില്‍ കൃത്രിമത്വം നടന്നെന്ന സംശയം മൂലം കോടതി നേരിട്ട്‌ രജിസ്‌ട്രാറെ കൊണ്ട്‌ ലാബില്‍ അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തില്‍ മൂന്ന്‌ സിഡികള്‍ സിബിഐയ്‌ക്ക്‌ നല്‌കിയിരുന്നെന്ന്‌ ലാബ്‌ ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സിബിഐ കള്ളം പറയുന്നെന്ന പരാമര്‍ശം കോടതി നടത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Oneindia Mobile

»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.