Oneindia Mobile
Super Song Lyrics Directory- Get here!
അഭയാ കേസ്‌ :‌ സൂചനയുണ്ട്‌ പക്ഷേ തെളിവില്ല
Tuesday, August 19 2008

കൊച്ചി: സിസ്‌റ്റര്‍ അഭയാ കൊലക്കേസിലെ പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

എന്നാലിവരെ സംഭവവുമായി ബന്ധിപ്പിയ്‌ക്കുന്നതിനുള്ള തെളിവുകള്‍ ലഭിയ്‌ക്കാത്തതാണ്‌ കേസ്‌ നീണ്ടു പോകുന്നതിന്‌ കാരണമെന്നും സിബിഐ അന്വേഷണദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിലവില്‍ കേസ്‌ അട്ടിമറിയ്‌ക്കുന്നതിനുള്ള സമ്മര്‍ദ്ദങ്ങളൊന്നും സിബിഐയ്‌ക്ക്‌ മേലിലില്ല. ബാംഗ്ലൂരിലെ ഫോറന്‍സിക്‌ ലാബില്‍ നിന്നും നാര്‍ക്കോ അനാലിസിസിന്‌ മൂന്നു പേരെ വിധേയരാക്കിയത്‌ ചിത്രീകരിച്ച സിഡികള്‍ ഒരുമിച്ചാക്കിയാണ്‌ നല്‌കിയതെന്ന്‌ സിബിഐ അധികൃതര്‍ പറഞ്ഞു.

എന്നാല്‍ മൂന്ന്‌ സിഡികളായാണ്‌ ലഭിച്ചതെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ലാബില്‍ നിന്നും കൂടുതല്‍ വിശദീകരണം തേടും.

സിസ്‌റ്റര്‍ അഭയ കോണ്‍വെന്റിനുള്ളില്‍ വെച്ചാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സിബിഐ തിങ്കളാഴ്‌ച കോടതിയില്‍ പറഞ്ഞിരുന്നു

നുണ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു വൈദികരെ സിബിഐ ആസ്ഥാനത്ത്‌ ചോദ്യം ചെയ്‌തെങ്കിലും ആരോപണങ്ങള്‍ ഇവര്‍ നിഷേധിച്ചുവെന്നും സിബിഐ വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Oneindia Mobile

»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.