Oneindia Mobile
New Videos here on ur Mozilla -Get them!
സെസിനെതിരെ സിപിഐ
Friday, August 15 2008

തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല പദവി നല്‌കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ എടുത്തു ചാടി തീരുമാനമെടുക്കരുതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പ്രസ്‌താവിച്ചു.

തികച്ചും നയപരമായ ഒരു കാര്യമായതിനാല്‍ മന്ത്രിസഭയ്‌ക്കുള്ളില്‍ മാത്രമല്ല എല്‍എഡിഎഫിലും ചര്‍ച്ച ചെയ്യണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ എക്‌സിക്യൂട്ടീവ്‌ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട്‌ മാധ്യമ പ്രവര്‍ത്തകരോട്‌ വിശദീകരിയ്‌ക്കുകയായിരുന്നു വെളിയം. പാര്‍ട്ടിയ്‌ക്കുള്ളില്‍ സെസ്‌ സംബന്ധിച്ച വിഷയത്തില്‍ ഭിന്നതയുണ്ടെന്നാരോപണം വെളിയം നിഷേധിച്ചു.

സെസ്‌ സംബന്ധിച്ച്‌ സിപിഐ സെക്രട്ടേറിയറ്റില്‍ അഭിപ്രായ സമന്വയം ഉണ്ടാകാതെ വന്ന സാഹചര്യത്തില്‍‌ തീരുമാനം പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയ്‌ക്ക്‌ വിടുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

യാതൊരു നിയമവും ബാധകമാക്കാത്ത രീതിയില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിയ്‌ക്കുന്ന കാര്യത്തില്‍ സിപിഐയ്‌ക്ക്‌ യോജിപ്പില്ല. അപരിഷ്‌കൃത സമൂഹങ്ങളില്‍ മാത്രമുള്ള നിയമങ്ങളാണ്‌ സെസിലൂടെ നടപ്പക്കാന്‍ ശ്രമിയ്‌ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


Oneindia Mobile

»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.