Oneindia Mobile
Super Song Lyrics Directory- Get here!
അഭയ: അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം
Tuesday, August 05 2008

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആഗസ്‌റ്റ്‌ 12ന്‌ കോടതിയില്‍ ഹാജരാകണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയതിന്റെ യഥാര്‍ത്ഥ സിഡി ഹൈക്കോടതി രജിസ്‌റ്റാര്‍ക്ക്‌ കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹൈദരാബാദിലെ ലാബിനോടാണ്‌ സിഡി ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ നല്‍കുന്നത്‌ സിബിഐ വഴിയാകരുതെന്നും കോടതി പറഞ്ഞു. കോടതിയുടെ ഒരു ഡസനോളം ചോദ്യങ്ങള്‍ക്ക്‌ അന്വേഷണ ഉദ്യേഗസ്ഥന്‍ നേരിട്ട്‌ മറുപടി നല്‍കണം.

മലയാളഭാഷ അറിയുന്നവരാണോ നാര്‍കോ പരിശോധന നടത്തിയത്‌, ഇവര്‍ക്ക്‌ നയമപരിജ്ഞാനം ഉണ്ടായിരുന്നോ, എഴുതി തയ്യാറാക്കിയ ചോദ്യങ്ങളാണോ ഇവര്‍ ചോദിച്ചത്‌. തുടങ്ങിയ ചോദ്യങ്ങളാണ്‌ കോടതി ഉന്നയിച്ചിരിക്കുന്നത്‌.

സിബിഐ നാര്‍കോ അനാലിസിസ്‌ നടത്തിയ ശരിയായ രീതിയിലല്ലെന്ന്‌ തിങ്കളാഴ്‌ച കേസ്‌ പരിഗണിച്ചപ്പോള്‍ കോടതി നീരീക്ഷിച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച നാര്‍കോ പരിശോധനാ സിഡിയില്‍ തിരിമറി നടന്നിട്ടുണ്ടെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളും നാര്‍കോ പരിശോധനയിലെ നിഗമനങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Oneindia Mobile

»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.