പത്തൊമ്പത് വര്‍ഷം മുമ്പ് കെട്ടിയ 600 വര്‍ഷം നീളമുളള മതില്‍ തമിഴ്‍നാട്ടില്‍ ഇന്നും നിലനില്‍ക്കുന്ന അയിത്തത്തിന്റെ നേര്‍സാക്ഷ്യമാണ്. അധികൃതര്‍ മതില്‍ പൊളിച്ചില്ലെങ്കില്‍ അക്കാര്യം സിപിഎം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ ആവശ്യമുന്നയിച്ച് പേരായൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ സമരം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
തമിഴ്‍നാട്ടിലെ മിക്ക ഗ്രാമങ്ങളിലും വിചിത്രമായ അയിത്ത വ്യവസ്ഥയും ദുരാചാരങ്ങളുമാണ് നിലനില്‍ക്കുന്നത്. സവര്‍ണര്‍ താമസിക്കുന്ന തെരുവിലൂടെ വഴി നടക്കാന്‍ ദളിതര്‍ക്ക് അവകാശമില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനില്‍ക്കുന്ന പതിനായിരത്തോളം ഗ്രാമങ്ങള്‍ തമിഴ്‍നാട്ടിലുണ്ടെന്നാണ് അടുത്തു നടന്ന സര്‍വെ ചൂണ്ടിക്കാട്ടുന്നത്.
ദളിതന് പല സ്ഥലങ്ങളിലും ഷര്‍ട്ട് ധരിക്കാന്‍ അവകാശമില്ല. അവകാശം നല്‍കിയിട്ടുളള സ്ഥലങ്ങളില്‍ ഇസ്തിരിയിട്ട ഷര്‍ട്ട് ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൈക്കുമ്പിളിലായിരുന്നു ഒരു ദശാബ്ദം മുമ്പു വരെ കഞ്ഞി കൊടുത്തിരുന്നത്. ഇപ്പോള്‍ അലൂമിനിയം പാത്രത്തിലാണ്. തൊട്ടുനക്കാനുളള അച്ചാര്‍ കാലിലെ തളളവിരലിലാണത്രേ തൊട്ടു തേയ്ക്കുക.
ചായക്കടകളില്‍ ഗ്ലാസ് ഉപയോഗിക്കാനുളള അവകാശം സവര്‍ണന് മാത്രം. സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും പ്രത്യേകം ബസ് സ്റ്റോപ്പും ബസ് സര്‍വീസും. അവര്‍ണര്‍ക്ക് കയറാന്‍ അനുമതി നല്‍കിയിട്ടുളള ബസുകളില്‍ അവര്‍ക്ക് ഇരിക്കാന്‍ അവകാശമില്ല. മുടിവെട്ടാനും അലക്കാനുമൊക്കെ കിലോമീറ്ററുകള്‍ നടക്കേണ്ടി വരുന്ന ദളിതന് ചെരിപ്പിടാനുളള അവകാശമില്ല. ചെരിപ്പിട്ടാല്‍ അടി നിശ്ചയം.
തങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുളള വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്ക് കൊടും ശിക്ഷയാണ് ഗ്രാമത്തിലെ അരയാല്‍ത്തറയില്‍ കൂടുന്ന സവര്‍ണ നാട്ടുക്കൂട്ടം വിധിക്കുന്നത്. 1989ല്‍ രണ്ടുപേരെ കൊലചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഉത്തപുരത്തെ സവര്‍ണ മതില്‍ പൊളിക്കുന്നതിനുളള സമരത്തിന് നേതൃത്വം നല്‍കാന്‍ സിപിഎം മുന്നോട്ടു വന്നിരിക്കുന്നത്. താലൂക്ക് ഓഫീസിനു മുന്നിലെ സമരത്തിനു ശേഷം മതില്‍ അധികാരികള്‍ പൊളിച്ചില്ലെങ്കില്‍, തങ്ങള്‍ പൊളിക്കുമെന്ന് മധുരയിലെ സിപിഎം നേതാക്കളായ വി സുന്ദരം, ആര്‍ അണ്ണാദുരൈ എന്നിവര്‍ അറിയിച്ചു.