Oneindia Mobile
Super Song Lyrics Directory- Get here!
നക്സലുകള്‍ക്ക് ചൈന ആയുധം നല്‍കുന്നു: ഇന്ത്യ
ഞായര്‍, നവംബര്‍ 8, 2009, 16:01 [IST]



ദില്ലി: നക്‌സലുകള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയാണ് ചൈനയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്.

രാജ്യത്തെ നക്‌സല്‍ ആക്രമണങ്ങളില്‍ ചൈനയുടെ പങ്കിനെക്കുറിച്ച് ഇന്ത്യ പ്രതികരിക്കുന്നത് ഇതാദ്യമായാണ്. ലോകത്ത് ചെറിയ ആയുധങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതു ചൈനയാണ്. ഇത്തരത്തിലുളള ആയുധങ്ങളാണ് ഇന്ത്യയിലെ നക്‌സലുകള്‍ ഉപയോഗിക്കുന്നത്.

ഇന്ത്യയിലേയും നേപ്പാളിലെയും മാവോയിസ്റ്റുകള്‍ തമ്മില്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യയുടെ പക്കല്‍ വ്യക്തമായ തെളിവില്ലെന്നും ജികെ പിള്ള പറഞ്ഞു. എന്നാല്‍ നേപ്പാളിലെ മാവോയിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ വഴിയിലേക്ക് നീങ്ങിയപ്പോള്‍ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ ഇപ്പോഴും സായുധവിപ്ലവത്തിന്റെ പാതയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.