Oneindia Mobile
Photo Gallery!
പ്രമേഹത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌
ചൊവ്വ, ഒക്ടോബര്‍ 20, 2009, 15:33 [IST]



Diabetes
മോണ്‍ട്രിയല്‍: പ്രമേഹരോഗികളുടെ എണ്ണത്തില്‍ ലോകത്ത്‌ ഇന്ത്യ നമ്പര്‍ വണ്‍. 5.08 കോടി ജനങ്ങളിലാണ്‌ ഇന്ത്യയില്‍ പ്രമേഹബാധയുള്ളത്‌.

ഇന്ത്യയുടെ തൊട്ടുപിന്നില്‍ ചൈനയാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌, ഇവിടെ 4.32കോടി ജനങ്ങളിലാണ്‌ പ്രമേഹ ബാധയുള്ളതായി കണ്ടെത്തിയത്‌. മൂന്നാം സ്ഥാനത്ത്‌ അമേരിക്കയാണ്‌ ഇവിടെ 2.68കോടി പ്രമേഹരോഗികളുണ്ട്‌.

ഇന്റര്‍നാഷണല്‍ ഡയബെറ്റിസ്‌ ഫെഡറേഷന്റെ(ഐഡിഎഫ്‌) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌. പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ ലോകം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പ്രമേഹരോഗത്തിന്റെ പിടിയലകപ്പെട്ടുവെന്ന്‌ പറയേണ്ടിവരുമെന്ന്‌ ഐഡിഎഫ്‌ പ്രസിഡന്റ്‌ പ്രൊഫസര്‍ ജിന്‍ ക്ലോഡ്‌ ബന്യ പറയുന്നു.

ഒരു രാജ്യവും ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു. 2010ആകുമ്പോഴേയ്‌ക്കും പ്രമേഹരോഗവും ബന്ധപ്പെട്ടചെലവുകളുമായി മൊത്തം ലോകസമ്പത്തില്‍ 376ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടും.

പ്രമേഹബാധ തിരിച്ചറിയാനും വേണ്ട പ്രതിരോധ നടപടികള്‍കൈക്കൊള്ളാനും രോഗശുശ്രൂഷകള്‍ നല്‍കാനുമായി ഒരു പരസ്‌പരബന്ധിത ആരോഗ്യ സമ്പ്രദായം ലോകത്ത്‌ രൂപം നല്‍കേണ്ടതുണ്ടെന്ന്‌ ഐഡിഎഫ്‌ അംഗമായ പ്രൊഫസര്‍ നിഗല്‍ അന്‍വിന്‍ പറയുന്നു.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.