Oneindia Mobile
New Videos here on ur Mozilla -Get them!
മുന്‍കോപികള്‍ സൂക്ഷിക്കുക
തിങ്കള്‍, ഒക്ടോബര്‍ 12, 2009, 15:28 [IST]



Anger
എന്ത്‌ കേട്ടാലും എന്ത്‌ കണ്ടാലും കോപിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ സംശയം വേണ്ട നിങ്ങള്‍ക്ക്‌ ആയുസ്സ്‌ അധികമില്ല. നിയന്ത്രിക്കാനാവാത്ത ദേഷ്യം അകാലമരണത്തിന്‌ ഇടയാക്കും.

അമിതമായ ദേഷ്യമുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ അമ്പത്‌ വയസ്സ്‌ തികയും മുമ്പേ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്‌ കണ്ടെത്തല്‍.

ആംഗര്‍ മാനേജ്‌മെന്റ്‌ എന്ന പുതിയ പുസ്‌തകത്തിലാണ്‌ ഈ മുന്നറിയിപ്പുള്ളത്‌. കൗമാരപ്രായക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠനം നടത്തുന്ന സ്വാതി ഭാവെയും സുനില്‍ സയ്‌നിയുമാണ്‌ പുസ്‌തകത്തിന്റെ രചയിതാക്കള്‍.

ദേഷ്യം മനുഷ്യരുടെ രക്തസമ്മര്‍ദ്ദവും പക്ഷാഘാത സാധ്യതയും ഉയര്‍ത്തുന്നുവെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഹൃദ്രോഗം, കാന്‍സര്‍ എന്നിവയും വിഷാദം പോലുള്ള മാനസികരോഗങ്ങളും അമിത ദേഷ്യം മൂലം വന്നുചേരാം.

അതേസമയംതന്നെ ദേഷ്യം വരുമ്പോള്‍ അത്‌ കടിച്ചമര്‍ത്തുന്ന രീതിയും ശരിയല്ലെന്ന്‌ പുസ്‌തകത്തില്‍ പറയുന്നു. ദേഷ്യം വരാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അത്‌ നിയന്ത്രിക്കുകയാണ്‌ വേണ്ടെന്നാണ്‌ ഇതില്‍ പറയുന്നത്‌. അമിതമായ ദേഷ്യം നിയന്ത്രിക്കുന്നതിനുള്ള ഉപായങ്ങളും പുസ്‌തകത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.