ദാറ്റ്സ്‍മലയാളത്തിലും ഒണ്‍ഇന്ത്യയുടെ മറ്റ് ഇന്ത്യന്‍ ഭാഷാ പോര്‍ട്ടലുകളിലെ പേജുകളിലും ഇടതുവശത്ത് കാണുന്ന ചിത്രസന്ദേശം കാണാം. എന്താണ് ഇതെന്ന് നിങ്ങള്‍ക്ക് അറിയാമോ?
ഗൂഗിളില്‍ വിവരങ്ങള്‍ തിരയുമ്പോള്‍ നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട സൈറ്റിലെ വിവരങ്ങള്‍ കാണാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാവും. അത് ദാറ്റ്സ്‍മലയാളം.ഒണ്‍ഇന്ത്യ.ഇന്‍ ആണെന്നിരിയ്ക്കട്ടെ. ഈ ഗൂഗിള്‍ സബ്‍സ്‍ക്രൈബ്ഡ് ലിങ്ക്സ് നിങ്ങളുടെ ഇഷ്ടപ്പെട്ട സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി തിരച്ചില്‍ ഫല പേജില്‍ ഉള്‍പ്പെടുത്തുന്നു. നിങ്ങള്‍ പല സൈറ്റുകള്‍ ഇതിനായി സബ്‍സ്‍ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നുള്ള വിവരങ്ങളും കാണിയ്ക്കും. ഗൂഗിള്‍ നല്‍കുന്ന സാധാരണ തിരച്ചില്‍ ഫലങ്ങള്‍ക്ക് പുറമേയാണ് ഇത്.
ഇതിനായി നിങ്ങക്ക് ഗൂഗിളില്‍ ഒരു അക്കൗണ്ട് ഉണ്ടാവണം മാത്രമല്ല തിരയുന്ന സമയത്ത് ലോഗിന്‍ ചെയ്തിരിയ്ക്കുകയും വേണം. നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട് ഇല്ലെങ്കില്‍ ഈ www.google.com/account പേജില്‍ പോയി പുതുതായി ഒരു അക്കൗണ്ട് ഉണ്ടാക്കാവുന്നതേയുള്ളു.